GCEM Fest

www.GreenCleanEarth.org

ഹരിത കേരളം -സുന്ദര കേരളം
ഗ്രീൻ ക്ലീൻ കേരള -വൃക്ഷത്തൈ പരിപാലന മത്സരം

ഹരിത കേരളം പദ്ധതിയുടെ വിജയത്തിനായി , പരിസ്ഥിതി ദിനത്തിലും തുടർന്നും നാം നടുന്ന വൃക്ഷത്തൈകൾ വേനൽക്കാലത്ത് സംരക്ഷിക്കാനായി അതിൻറെ ഓരോ മൂന്ന് മാസത്തേയും വളർച്ച പ്രകടമാവുന്ന ഫോട്ടോ ഈ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങളും അതോടൊപ്പമുള്ള ഹരിത മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് പുരസ്കാരങ്ങളും നൽകുന്ന പദ്ധതിയാണിത് .

ഒരുകോടി വൃക്ഷത്തൈ സെൽഫികളുമായി കേരളം UNEP യിലേക്ക്

ഇങ്ങനെ കേരളത്തിൽ നിന്നും ഒരു കോടി വൃക്ഷത്തൈകൾ സംരക്ഷിച്ച് അതിന്റെ ഫോട്ടോയും,ഗുണങ്ങളും മറ്റു വിവരങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് UNEP(United Nations Environmental Program) യിലേക്ക് കേരളത്തിൻറെ സംഭാവനയായി സമർപ്പിക്കാനും ലക്ഷ്യമിടുന്നു. 2025 ജൂൺ 5 ന് ഇത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്നു .

1418+ശോഭീന്ദ്ര വനങ്ങളുമായി ലോക മലയാളിക്കൂട്ടായ്മ UNEP യിലേക്ക്


ലോകത്തെ 182 രാജ്യങ്ങളിൽ .....
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ -8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ .....
കേരളത്തിലെ 1200 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ .....

2024 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൻറെ പ്രമേയമായ -ഹരിതാഭമായ ഭാവിയിലേക്കുള്ള പ്രയാണം (Journey to a Greener Future), എന്ന പ്രമേയത്തിന്റെയും, കേരളത്തിൽ നിന്നും ഒരു കോടി വൃക്ഷത്തൈകൾ നട്ടു വളർത്തി അതിന്റെ വിവിധ ഘട്ടങ്ങളിലുള്ള വളർച്ച പ്രകടമാവുന്ന ഫോട്ടോ www.GreenCleanEarth.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് UNEP യിലേക്ക് സമർപ്പിക്കുന്നതിന്റെയും പ്രചരണാർത്തം , കേരളത്തിലെ 1200 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ , ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ , 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലോകത്തെ മലയാളികൾ ഉള്ള 182 രാജ്യങ്ങളിൽ പ്രൊഫസർ ശോഭീന്ദ്രൻറെ പേരിൽ 14 കേരളീയ മരങ്ങളുടെ ഒരോ കുഞ്ഞു തോട്ടങ്ങൾ -ശോഭീന്ദ്ര വനം - നിർമ്മിച്ച് ഒരുകോടി വൃക്ഷത്തൈ സെൽഫികളോടൊപ്പം UNEP യിലേക്ക് സമർപ്പിക്കുന്നു.കേരള സർക്കാറിന്റെ പ്രവാസിക്കൂട്ടായ്മയായ ലോക കേരള സഭയുടെ സഹകരണത്തോടെ യാണ് പദ്ധതി നടപ്പാക്കുന്നത് .


നിങ്ങൾക്കും പങ്കാളിയാവാം

1) നിങ്ങൾ മേല്പറഞ്ഞ ഏതെങ്കിലും പ്രദേശത്ത് താമസിക്കുന്നവരാണെങ്കിൽ ആ പ്രദേശത്ത് ഒരു തൈ നട്ട് അതിൻറെ കൂടെ ഒരു സെൽഫി എടുത്ത് ഓരോ മൂന്ന് മാസം കൂടുമ്പോഴും www.GreenCleanEarth.org എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുക.
2 ) അടുത്ത ജൂൺ 5 ന് ആ പ്രദേശത്തെ മലയാളിക്കൂട്ടായ്മകളുടെയും , പ്രാദേശിക ഭരണകൂടത്തിന്റെയും സഹകരണത്തോടെ അവിടെ 14 കേരളീയ മരങ്ങളുടെ ഒരുകുഞ്ഞു തോട്ടം -ശോഭീന്ദ്ര വനം - വച്ചു പിടിപ്പിക്കാനുള്ള ഏർപ്പാട് ചെയ്യുക .
3 ) നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ മേല്പറഞ്ഞ പ്രദേശങ്ങളിൽ ഉണ്ടെങ്കിൽ അവരെ ഈ വിവരം അറിയിച്ച് , ആ പ്രദേശങ്ങളിൽ മേല്പറഞ്ഞ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ , ഗ്രീൻ ക്ലീൻ കേരള മിഷനുമായി ബന്ധപ്പെടാൻ വേണ്ട നടപടികൾ സ്വീകരിക്കുക .


ലക്ഷ്യം -മൂന്നരക്കോടി വൃക്ഷങ്ങൾ -ഓരോ മലയാളിയും ഓരോ തൈ
14 ലക്ഷം ഹരിത ഭവനങ്ങൾ
1000 കാർബൺ ന്യൂട്രൽ ഗ്രാമങ്ങൾ

പദ്ധതിയുടെ ഭാഗമായി ലോകത്താകമാനമുള്ള മലയാളികൾ 3.51 കോടി വൃക്ഷങ്ങൾ നട്ട് പരിപാലിച്ച് -പ്രാണവായുവിൻറെ ശുദ്ധീകരണത്തിനായി ലോക മലയാളികളുടെ കാണിക്ക എന്ന മുദ്രാവാക്യവുമായി -ലോകത്തിന് സമർപ്പിക്കുന്നു .അതോടൊപ്പം കേരളത്തിൽ 14 ലക്ഷം ഹരിത ഭവനങ്ങളും 1000 കാർബൺ ന്യൂട്രൽ ഗ്രാമങ്ങളും യാഥാർഥ്യമാക്കാൻ വേണ്ട പ്രവർത്തങ്ങൾ നടപ്പിലാക്കുന്നു.2026 ജൂൺ 5 ന് ഇത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിടുന്നു .

1000 കോടി രൂപയുടെ-ഗ്രീൻ ക്ലീൻ എസ്റ്റിമേറ്റ്

മേല്പറഞ്ഞ പദ്ധതികൾ യാഥാർഥ്യമാക്കനായി ഈ മത്സരങ്ങളിൽ പങ്കെടുക്കുന്ന കൂട്ടായ്മകൾ തയ്യാറാക്കുന്ന , ആയിരം കോടി രൂപയുടെ ഗ്രീൻ ക്ലീൻ കേരള പ്രൊജക്റ്റ് റിപ്പോർട്ട് , കേരള സർക്കാർ മുഖേനെ കേന്ദ്ര സർക്കാരിനും UNEPക്കും സമർപ്പിക്കുന്നു.
പൊതു പച്ചത്തുരുത്തുകൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ജൈവ വൈവിധ്യ ഉദ്യാനങ്ങൾ , ഔഷധ സസ്യ തോട്ടങ്ങൾ , ഹരിത ഉത്പന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും പ്രചാരണത്തിനുമാണ് ഈ തുക ഉപയോഗിക്കുന്നത് .ഓരോ വാർഡുകളും 10000 രൂപയുടെ പ്രൊജക്റ്റ് വെച്ചാൽ ഒരു ലക്ഷം രൂപ ഓരോ വിഭാഗത്തിലും ധനസഹായം ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത് . മത്സരത്തിൽ പങ്കെടുക്കുന്ന കേരളത്തിലെ 941 ഗ്രാമപഞ്ചായത്തിലെ 15962 വാർഡുകൾക്കും 87 മുനിസിപ്പാലിറ്റിയിലെ 3122 വാർഡുകൾക്കും , 6 കോർപറേഷനുകളിലെ 414 വാർഡുകൾക്കും ഇത് ലഭിക്കുന്നതാണ് .കൂടാതെ 152 ബ്ലോക്ക് പഞ്ചായത്തിലെ 2079 ഡിവിഷനുകൾക്കും 14 ജില്ലാ പഞ്ചായത്തുകളിലെ 331 ഡിവിഷനുകൾക്കും ഇതിന്റെ ഗുണം ലഭിക്കുന്നതാണ് . മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് , ഫല വൃക്ഷത്തൈകൾ , മാലിന്യ സംസ്കരണ സംവിധാനങ്ങൾ, കാർഷിക ഉപകരണങ്ങൾ , സോളാർ ഉപകരണങ്ങൾ , പഠനോപകരണ ങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ മുതലായവ സമ്മാനായി നല്കാൻ ഉദ്ദേശിക്കുന്നു .10 % തുക വീതം ഗ്രാമ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ,ജില്ലാ പഞ്ചായത്തുകളും 30 % വീതം മുൻസിപ്പാലിറ്റികളും, കോർപ്പറേഷനുകളും 10 % കേരളസർക്കാരും 10 % കേന്ദ സർക്കാറും ബാക്കി 50 % തുക UNEP യും വകയിരുത്തിയാൽ നടപ്പാക്കാവുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത് .Green Creative Hub എന്ന പേരിൽ Education & Reserch center ഉം പദ്ധതിയിലൂടെ നടപ്പാക്കുന്നു.

 

Green Clean Estimate

Rs 1000 Crore

Sl No

Projects

GP/ward (%-on fund-(Plan fund)

BP

JP Mn Cr State Center- UNEP

Total

 

 

  lsgd(ward) 941(15962) 152(2079) 14(331) 87(3122) 6(414) 140(19498) 20(19498) 19498  

1

Plants,Agro Equipments,Solar, Equipments, Electric Vehicles, Study materials etc

10 %-12500/w-(1.25 Lakh)

10%-12500/w-(1.25 Lakh)

10%-12500/w-(1.25 Lakh)

30%-37500/w-1.25 Lakh-

30%-37500/w- (1.25 Lakh) . 10 %-12500/w- 25Cr 10%-12500/w--25 Cr 10 %-12500/w- 25Cr 100%-1,25,000/w-250 Cr

2

Pachathuruthukal

പച്ചത്തുരുത്തുകൾ

10 %-12500/w-1.25 Lakh-

. 10 %-12500/w-1.25 Lakh-

10 %-12500/w-1.25 Lakh- 30%-37500/w-1.25 Lakh- 30%-37500/w-1.25 Lakh- 10 %-12500/w- 25Cr 10 %-12500/w- 25Cr 10 %-12500/w- 25Cr 100%-1,25,000/w-250 Cr

3

Waste Management system

 

10 %-12500/w-1.25 Lakh-

. 10 %-12500/w-1.25 Lakh-

10 %-12500/w-1.25 Lakh- 30%-37500/w-1.25 Lakh- 30%-37500/w-1.25 Lakh- 10 %-12500/w- 25Cr 10 %-12500/w- 25Cr 10 %-12500/w- 25Cr 100%-1,25,000/w-250 Cr

4

Green Creative Hub )

 

.

      10 %-25Cr 10 %- 25Cr 80 %- 200Cr 100%-1,25,000/w-250 Cr

ഗ്രീൻ ബിസിനസ് പ്രൊമോഷൻ

നിത്യ ജീവിതത്തിൽ ഉപയോഗപ്രദമായ ഹരിത പ്രൊഡക്ടുകളുടെ നിർമ്മാണത്തിനും വിപണനത്തിനും , വിനിയോഗത്തിനുമുള്ള പരിശീലനവും വർക് ഷോപ്പുകളും സംഘടിപ്പിക്കുന്നു ..

പ്രൊഫസർ ശോഭീന്ദ്രൻ സ്മാരക പരിസ്ഥിതി അവാർഡ് -2023-24
ടാർജെറ്റ്‌ -ഈ വർഷം 10 ലക്ഷം വൃക്ഷത്തൈകൾ

കേരളത്തിൽ പരിസ്ഥിതി പ്രവർത്തനങ്ങളിൽ മികച്ചപ്രകടനം നടത്തുന്ന വിദ്യാലയങ്ങൾക്കും , LSGD വാർഡുകൾക്കും -ഗ്രാമങ്ങൾക്കും , സന്നദ്ധ സംഘടനകൾക്കും , റെസിഡൻസ് അസ്സോസിയേഷനുകൾക്കും വിദ്യാർത്ഥികൾക്കും , അദ്ധ്യാപകർക്കും , വ്യക്തികൾക്കു മായി പ്രൊഫസ്സർ ശോഭീന്ദ്രൻ സാറിന്റെ പേരിൽ പ്രത്യേക പുരസ്കാരങ്ങളും ക്യാഷ് പ്രൈസും നൽകുന്നതാണ് . ആയതിനായി 2023 ജൂൺ 5 മുതൽ 2024 ജൂൺ 5 വരെ പ്രത്യേക ഹരിത മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട് .

അവാർഡുകൾക്ക് പരിഗണിക്കപ്പെടാൻ നിങ്ങൾ ചെയ്യേണ്ടത്

1) സ്ഥാപനത്തിലെ പരമാവധി മെമ്പർമാരെയും വൃക്ഷത്തൈ പരിപാലന മത്സരത്തിൽ പങ്കെടുപ്പിക്കുക.
2) നിങ്ങൾ ഈ വർഷം ചെയ്യുന്ന ഹരിത പ്രവർത്തങ്ങളുടെ റിപ്പോർട് സമർപ്പിക്കുക.
3) Green Clean Kerala എന്ന യു ട്യൂബ് ചാനലിലൂടെ നൽകുന്ന ഹരിത ടാസ്കുകളിൽ പരമാവധി മെമ്പര്മാരെ പങ്കെടുപ്പിക്കുക .
4) നിങളുടെ സുഹൃത്തുക്കളായ കേരളത്തിലെ മറ്റുപ്രദേശങ്ങളിലുള്ള വിദ്യാലയങ്ങളെയും , സന്നദ്ധ സംഘടനകളെയും , വാർഡുകളെയും , റെസിഡൻസ് അസ്സോസിയേഷനുകളെയും ഈ മത്സരത്തിൽ പങ്കെടുപ്പിക്കുക
5) ഹരിത കലാ മത്സരത്തിൽ പരമാവധി മെമ്പര്മാരെ പങ്കെടുപ്പിച്ച് അതിലൂടെ ഹരിത മത്സര സന്ദേശം പരമാവധി പ്രദേശങ്ങളിൽ എത്തിക്കുക
6) ഇതോടൊപ്പം നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത റെജിസ്റ്റർ ചെയ്യുക .

Registration form

.

 

മൂല്യ നിർണ്ണയം

ഹരിത ടാസ്കുകളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിക്കുന്നവർക്കാണ് സമ്മാനങ്ങൾ ലഭിക്കുന്നത് . സംരക്ഷിക്കപ്പെട്ട തൈകൾ , പങ്കെടുത്ത വ്യക്തികളുടെ എണ്ണം, നിങ്ങളുടെ പ്രേരണയാൽ മത്സരത്തിൽ പങ്കെടുത്ത മറ്റു സ്ഥാപനങ്ങൾ , ഹരിത ടാസ്കുകളിലെ ഫലം എന്നിവയൊക്കെ മൂല്യ നിർണ്ണയത്തിലെ ഘടകങ്ങളാണ് . പരിസ്ഥിതി പ്രവർത്തകരും , വിദ്യാഭ്യാസ വിദഗ്ദ്ധരും , സാമൂഹ്യ പ്രവർത്തകരും അടങ്ങിയ സമിതിയാണ് ഫലം പ്രഖ്യാപിക്കുന്നത് .ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും .

.

 

ടാർജറ്റ്- ഓരോ ജില്ലയും 10 ലക്ഷം തൈകൾ

ഈ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാനായി ഓരോ ജില്ലയും 10 ലക്ഷം വൃക്ഷത്തൈകൾ സംരക്ഷിച്ച് ഈ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യാൻ ലക്ഷ്യമിടുന്നു .ഓരോ ജില്ലയിലെയും തത്പരരായ വിദ്യാർത്ഥി സംഘടനകളുടെയും സന്നദ്ധസംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും , റെസിഡൻസ് അസ്സോസിയേഷനുകളുടെയും സഹകരണത്തോടെ ടാർജറ്റ് നിശ്ചയിക്കുകയും അത് അചീവ് ചെയ്യുന്നവർക്ക് പ്രത്യേക പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകുന്നതാണ് .. More details

പൈലറ്റ് പ്രൊജെക്ട് - ഒന്നാം ഘട്ടം 1000 തൈകൾ ഗ്രീൻ ക്ലീൻ മന്ദമംഗലം

ഈ ലക്‌ഷ്യം സാക്ഷാൽക്കരിക്കാൻ വേണ്ടി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡ് ആയ മന്ദ മംഗലം ഗ്രാമത്തെ, തളിർ ജൈവ കൂട്ടായ്മ എന്ന സംഘടനയുടെ സഹകരണത്തോടെ പൈലറ്റ് പ്രൊജക്റ്റ് ആയി ഏറ്റെടുക്കുകയുണ്ടായി.2017 ൽ ഈ നേട്ടം കൈവരിക്കുകയുണ്ടായി .അവിടെ നിന്നും സംരക്ഷിക്കപ്പെട്ട 1092 തൈകളുടെ ചിത്രങ്ങൾ അടങ്ങിയ വൃക്ഷത്തൈ സെൽഫി റിപ്പോർട്ട് കേരള സർക്കാർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, സോഷ്യൽ ഫോറെസ്റ്ററി എന്നിവക്ക് സമർപ്പിക്കുകയുണ്ടായി.

കേവലം ഒരു വാർഡിൽ നിന്നും ആയിരത്തിലധികം തൈകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുമെങ്കിൽ 19498 (15962+3122+414) link(https://dop.lsgkerala.gov.in/en/article/158) വാർഡുകളുള്ള കേരളത്തിൽ നിന്നും ഒരുകോടി തൈകൾ സംരക്ഷിച്ച് അതിൻറെ ഫോട്ടോ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയുക എന്നത് സാധ്യമാണ്‌ എന്ന നിഗമനത്തിലെത്തി ആ മഹത്തായ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ വേണ്ടി പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.

Green Clean Kozhikode

തുടർന്ന് ഇതിൻറെ വിജയത്തിനായി കോഴിക്കോട് ജില്ലയെ പൈലറ്റ് പ്രൊജക്റ്റ് എന്ന നിലയിൽ തിരഞ്ഞെടുത്ത്, ഗ്രീൻ ക്ളീൻ കോഴിക്കോട് എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ചെയർമാനും, കുടുംബശ്രീ, എൻ.എസ്.എസ്, ജിസം ഫൌണ്ടേഷൻ എന്നിവയുടെ ഭാരവാഹികൾ കോർഡിനേറ്റർമാരായും ഗ്രീൻ ക്ലീൻ കോഴിക്കോട് ഓർഗനൈസേഷൻ രൂപീകരിക്കുകായും ചെയ്ത് പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഈ പദ്ധതി ഏറ്റെടുക്കുകയും ഈ പദ്ധതിക്ക് വേണ്ടി അഞ്ച് ലക്ഷം രൂപ വകയിരുത്തുകയുമുണ്ടായി.

2020 ൽ 10,000 തൈകൾ

2020 ൽ 10000 തൈകൾ സംരക്ഷിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യാൻ ലക്ഷ്യമിട്ടതിന്റെ അടിസ്ഥാനത്തിൽ 19323 തൈകൾ സംരക്ഷിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യുകയുണ്ടായി. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച എളേറ്റിൽ എം ജെ ഹൈ സ്‌കൂൾ വിദ്യാർത്ഥിയും എസ്.പി.സി കേഡറ്റുമായ നിയ ഷെറിൻ, ഹരിലക്ഷ്മി, എന്നിവർക്ക് സ്വർണ്ണ നാണയവും ഹരിതപുരസ്കാരവും സമ്മാനിക്കുകയുണ്ടായി.

.

രണ്ടാം ഘട്ടം: ഒരു ലക്ഷം വൃക്ഷത്തൈ സെൽഫികൾ
കോഴിക്കോട് സർവ്വകലാശാല എൻ.എസ്.എസ് ടീം

രണ്ടാം ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിന്നും നിന്നും ഒരു ലക്ഷം വൃക്ഷത്തൈകൾ ഇങ്ങനെ സംരക്ഷിക്കുവാൻ ലക്ഷ്യമിടുകയുണ്ടായി . കോഴിക്കോട് സർവ്വകലാശാലയിലെ എൻ.എസ് .എസ് ടീമിന്റെ സഹകരണത്തോടെ മലബാർ മേഖലയിലെ പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളിലായി 2021 ൽ ഈ നേട്ടം കൈവരിച്ചു .

വിപിനം -ഇന്ത്യൻ ഓയിൽ കോർപറേഷൻ - ജിസം ഫെസ്റ്റ് 2021

ഇന്ത്യൻ ഓയിൽ കോർപറേഷൻ അതിന്റെ വിപിനം പദ്ധതിയിലൂടെ ജിസം ഫൗണ്ടേഷനുമായി സഹകരിച്ച് ഈ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഫലവൃക്ഷത്തൈകളും സൗജന്യ പെ ട്രോൾ കാർഡുകളും സമ്മാനമായി നൽകുന്നു.

<

മൂന്നാം ഘട്ടം: പത്ത്‌ലക്ഷം വൃക്ഷത്തൈ സെൽഫികൾ -2024-25

മൂന്നാം ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിന്നും പത്ത്‌ലക്ഷം വൃക്ഷത്തൈകൾ ഇങ്ങനെ സംരക്ഷിച്ച് അതിന്റെ റിപ്പോർട്ട് കേരള സർക്കാറിന് സമർപ്പിക്കാൻ ഉദ്ദേശിക്കുന്നു.അതോടൊപ്പം കേരളം മാലിന്യമുക്തവും ഹരിതാഭവും ആക്കുവാനുള്ള 14 കോടി രൂപയുടെ ഗ്രീൻ ക്ലീൻ കേരള പ്രൊജക്റ്റ് റിപ്പോർട്ടും സമർപ്പിക്കുന്നു..

<

നാലാം ഘട്ടം: ഒരു കോടി വൃക്ഷത്തൈ സെൽഫികൾ 2025-26

നാലാം ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിന്നും നിന്നും ഒരു കോടി വൃക്ഷത്തൈകൾ ഇങ്ങനെ സംരക്ഷിച്ച് അതിന്റെ റിപ്പോർട്ട് കേരള സർക്കാർ മുഖേനെ കേന്ദ്രസർക്കാരിനും ഐക്യ രാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗമായ ക്കും സമർപ്പിക്കാൻ ഉദ്ദേശിക്കുന്നു.അതോടൊപ്പം കേരളം സമ്പൂർണ്ണ മാലിന്യമുക്തവും ഹരിതാഭവും ആക്കുവാനുള്ള 1000 കോടി രൂപയുടെ ജനങ്ങൾ തയ്യാറാക്കുന്ന ഗ്രീൻ ക്ലീൻ കേരള പ്രൊജക്റ്റ് റിപ്പോർട്ടും സമർപ്പിക്കുന്നു..

നിങ്ങൾക്കും പങ്കെടുക്കാം..

ഗ്രീൻ ക്ളീൻ എർത്ത് മൂവ്മെന്റ് പ്രവർത്തനങ്ങളിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. മെമ്പർഷിപ്പ്. ഒരു വൃക്ഷത്തൈ നട്ട് ഹരിതപുരസ്കാരം സമ്മാന പദ്ധതിയിൽ അപ്‌ലോഡ് ചെയ്യാൻ തയ്യാറുള്ളവരും പരിസ്ഥിതി പ്രവർത്തനങ്ങളിൽ സേവനം ചെയ്യാൻ താല്പര്യവുമുള്ളവരുമായ ആർക്കും മെമ്പർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയൊപ്പം താങ്കൾ ഇതുവരെ ചെയ്തതും ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ സാമൂഹ്യപ്രവർത്തനങ്ങളെ കുറിച്ച് ഒരു ലഘു വിവരണവും നല്കേണ്ടതാണ്. കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ താങ്കൾക്ക് മെമ്പർഷിപ്പ് ലഭിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ടത്. Mail id- gcemfoundation@gmail.com

Green Clean Earth Movement

ഭൂമിയെ ഹരിതാഭമാക്കാനും, മാലിന്യ മുക്തമാക്കാനും ജനങ്ങളെ പ്രേരിപ്പിക്കാൻവിവിധ സ്ഥാപങ്ങളുടെയും,സംഘടനകളുടെയും , സഹകരണത്തോടെ GCEM Foundation ആവിഷ്‌കരിച്ച് നടപ്പിൽ വരുത്തുന്ന ഒരു ബഹുജനമുന്നേറ്റമാണ് Green Clean Earth Movement(GCEM).

GCEM Foundation

മനുഷ്യൻെറ പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണം ,വസ്ത്രം,പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം വാർത്താ വിനിമയം എന്നീ മേഖലകളിൽ മെച്ചപ്പെട്ട സേവനം എല്ലാവർക്കും ലഭ്യമാക്കാൻ വേണ്ടിയും, ആഗോള താപനം ,വരൾച്ച ,മലിനീകരണം എന്നിവയുടെ മഹാവിപത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ വേണ്ടിയും, കാരുണ്യ പ്രവർത്തനങ്ങൾ നടത്താനും വേണ്ടിയും രൂപീകൃതമായ ഒരു സന്നദ്ധസംഘടനയാണ് GCEM Foundation (ജിസം ഫൗണ്ടേഷൻ).Rg number 246/4 16

Our Supporters Sponsors & Cooperators

Green clean Earth Movement-A gcem foundation campaign for save earth.

വൃക്ഷത്തൈ സെൽഫി മത്സരം 2020-21

വൃക്ഷങ്ങൾ സംരക്ഷിക്കൂ... ഫോട്ടോ അപ്‌ലോഡ് ചെയ്യൂ.. സമ്മാനങ്ങൾ നേടൂ...
www.greencleanearth.org