GCEM Fest

ഹരിത കേരളം-www.GreenCleanEarth.org വൃക്ഷത്തൈ പരിപാലന മൽസരം - 2020

നിങ്ങൾ ഈ വർഷം നട്ട് വളർത്തുന്ന വൃക്ഷത്തൈകളുടെ ഫോട്ടോ ഈ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുക. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നു. ഓരോ മൂന്ന് മാസം കഴിയുമ്പോഴും വീണ്ടും അതെ തൈകളുടെ ഫോട്ടോ അപ്ലോഡ് ചെയ്യുക. 1000 തൈകൾ അപ്ലോഡ് ചെയ്യപ്പെടുന്ന ഓരോ മൂന്ന് മാസങ്ങളിലും പ്രത്യേകം നറുക്കെടുപ്പ് നടത്തി വർഷത്ൽ നാല് തവണയായി തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നു. ഇത് വരെ നടന്ന നറുക്കെടുപ്പുകളുടെ വിവരങ്ങൾ അറിയാൻ ഇവിടെ Click ചെയ്യുക.

എങ്ങിനെ അപ്ലോഡ് ചെയ്യാം?

1) www.GreenCleanEarth.org എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്തു Register എന്ന ബട്ടൺ ക്ലിക്ക് 
ചെയ്തു
നിങ്ങളുടെ പേരും  മൊബൈൽ നമ്പറും നൽകി സബ്മിറ്റ് ചെയ്യുക .

 എസ്എംഎസ് ആയി ലഭിക്കുന്ന OTP  എന്റർ ചെയ്തു രജിസ്ട്രേഷൻ പൂർത്തിയാക്കുക 

2) തുടർന്ന് login  ചെയ്തു Upload plants എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ഫോട്ടോ അപ്‌ലോഡ് ചെയ്യുക .

3) അതിനുശേഷം My uploads  എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് വിശദ വിവരങ്ങൾ നൽകുക .

തൈകൾ അപ്‌ലോഡ് ചെയുന്ന വീഡിയോ കാണാൻ Click Here

സംശയങ്ങൾക്ക് 9645 9645 92 എന്ന നമ്പറിൽ വിളിക്കുക

എന്താണ് TREE NUMBER

നിങ്ങൾഈ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്ത വൃക്ഷത്തൈകളുടെ രെജിസ്ട്രേഷൻ നമ്പറുകളാണ് നിങ്ങളുടെ TREE NUMBER. Login ചെയ്തതിന് ശേഷം PARICIPANT LIST-ൽ നിങ്ങൾ അപ്ലോഡ് ചെയ്ത വൃക്ഷത്തൈയുടെ ഫോട്ടോയുടെ ഇടത് ഭാഗത്ത് നിങ്ങളുടെ TREE NUMBER കാണാവുന്നതാണ്. ഈ നമ്പർ പ്രകാരമാണ് പ്പിൽ സമ്മാനങ്ങൾ നൽകുന്നത്.

എന്താണ് GROUP CODE

പരിസ്ഥിതി തൽപരരായ സന്നദ്ധ സംഘടനകൾ, വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, റസിഡൻസ് അസ്സോസ്സിയേഷനുകൾ, സോഷ്യൽ മീഡിയ കൂട്ടായ്മകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവയ്ക്ക് ഗ്രൂപ്പ് ആയി മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഇങ്ങനെ മത്സരത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകിയ ഓരോ ഗ്രൂപ്പുകൾക്കും സംഘാടകർ പ്രത്യേകം നൽകുന്ന കോഡ് ആണ് GROUP CODE.
ഒരു സ്ഥാപനത്തിലെ മുഴുവൻ പേർക്കും ഒരേ ഗ്രൂപ്പ് കോഡ് ആയിരിക്കുന്നതാണ്.
ഓരോ ഗ്രൂപ്പിലെ പ്രവർത്തകരും തൈകൾ അപ്ലോഡ് ചെയ്യുമ്പോൾ അവരവരുടെ GROUP CODE സെലക്ട് ചെയ്യേണ്ടതാണ്. പങ്കെടുക്കുന്ന ഗ്രൂപ്പുകൾക്ക് സ്വന്തം ഗ്രൂപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന മെമ്പർമാരെ തിരഞ്ഞെടുക്കാനും അവർക്ക് പ്രത്യേക സമ്മാനം നൽകാനും അവസരം ലഭിക്കുന്നതാണ്.
GROUP CODE ലഭിച്ചിട്ടില്ലാത്ത വ്യക്തികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ No GROUP CODE എന്ന് സെലക്ട് ചെയ്താൽ മതി.
GROUP CODE ലഭിച്ചിട്ടുള്ളവർ സ്വന്തം കൂട്ടായ്മയുടെ ഗ്രൂപ്പ് കാറ്റഗറി സെലക്ട് ചെയ്തതിന് ശേഷം GROUP CODE സെലക്ട് ചെയ്യുക.
താങ്കളുടെ സ്ഥാപനത്തിന്റെ GROUP CODE അറിയാനും പുതിയ ഗ്രൂപ്പ് കോഡ് ലഭിക്കാനും ഇവിടെ CLICK ചെയ്യുക.

 

നിങ്ങൾക്കും പങ്കെടുക്കാം..

ഗ്രീൻ ക്ളീൻ എർത്ത് മൂവ്മെന്റ് പ്രവർത്തനങ്ങളിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. മെമ്പർഷിപ്പ്. ഒരു വൃക്ഷത്തൈ നട്ട് ഹരിതപുരസ്കാരം സമ്മാന പദ്ധതിയിൽ അപ്‌ലോഡ് ചെയ്യാൻ തയ്യാറുള്ളവരും പരിസ്ഥിതി പ്രവർത്തനങ്ങളിൽ സേവനം ചെയ്യാൻ താല്പര്യവുമുള്ളവരുമായ ആർക്കും മെമ്പർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.അപേക്ഷയൊപ്പം താങ്കൾ ഇതുവരെ ചെയ്തതും ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ സാമൂഹ്യ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ലഘു വിവരണവും നല്കേണ്ടതാണ്. കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ താങ്കൾക്ക് മെമ്പർഷിപ്പ് ലഭിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ടത്. Mail id- gcemfoundation@gmail.com

Green Clean Earth Movement

ഭൂമിയെ ഹരിതാഭമാക്കാനും, മാലിന്യ മുക്തമാക്കാനും ജനങ്ങളെ പ്രേരിപ്പിക്കാൻവിവിധ സ്ഥാപങ്ങളുടെയും,സംഘടനകളുടെയും , സഹകരണത്തോടെ GCEM Foundation ആവിഷ്‌കരിച്ച് നടപ്പിൽ വരുത്തുന്ന ഒരു ബഹുജനമുന്നേറ്റമാണ് Green Clean Earth Movement(GCEM).വൃക്ഷ സംരക്ഷണവും മാലിന്യ സംസ്കരണവും ഒരു ജീവിത ശൈലിയായി ജനങ്ങൾ ഏറ്റെടുക്കാനുള്ള ബോധവൽക്കരണവും ,അത് ഏറ്റെടുക്കുന്നവർക്ക് സമ്മാനങ്ങളും പുരസ്കാരങ്ങളും ഈ പദ്ധതിയിലൂടെ നൽകുന്നു. Read more

Green Clean Kozhikode

ഹരിത കേരളം പദ്ധതിയുടെ വിജയത്തിനായി , കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ, NSS കോഴിക്കോട് സെൽ ,എന്നിവരുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ GCEM Foundation (ജിസം ഫൌണ്ടേഷൻ) ആവിഷ്കരിച്ച് നടപ്പിൽ വരുത്തുന്ന പദ്ധതിയാണ് Green Clean Kozhikode.2016 ഒക്ടോബർ 3 ന് ഈ പദ്ധതിയുടെ ഉത്ഘാടനം ബഹു: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ബാബു പറശ്ശേരി അവർകൾ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് നിർവ്വഹിക്കുകയുണ്ടായി.

Our Supporters Sponsors & Co-operators

Green clean Earth Movement-A gcem foundation campaign for save earth.