കേരള - സുസ്‌ഥിര വികസന പദ്ധതികളുടെ പ്രചാരണത്തിന്റെ ഭാഗമായി 2024 ജൂൺ 5 മുതൽ 2025 ജൂൺ 5 വരെ ഹരിത മത്സരങ്ങൾ സംഘടിപ്പിക്കുന്നു.KG, LP, UP, HS, HSS, CLG, PUBLIC എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായി താഴെ പറയുന്ന വിഷയങ്ങളിൽ മത്സരങ്ങൾ നടക്കുന്നു .
പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഹരിത മത്സരങ്ങളിൽ ഉൾപെടുത്തിയിട്ടുണ്ട് .
വൃക്ഷത്തൈ പരിപാലന മത്സരം, സുസ്‌ഥിര വികസന സെമിനാർ കോണ്ടസ്റ്റ്, പൂന്തോട്ട മത്സരം, ഓൺലൈൻ ക്വിസ് മത്സരം , ശാസ്ത്ര പ്രദർശന മത്സരം, ഹരിത പ്രഭാഷണ മത്സരം, സെലിബ്രിറ്റി മെസ്സേജ് കോൺടെസ്റ്റ് , പരിസ്ഥിതി പോസ്റ്റർ രചന മത്സരം , ശുചിത്വ മത്സരം- ഹരിത ഭവന മത്സരം, ഹരിത ഗ്രാമ മത്സരം, ഹരിത നഗര മത്സരം, ഗ്രീൻ ടാസ്കുകൾ, നൂതന ആശയ മത്സരം, ഗ്രീൻ ക്ലീൻ കേരള സുസ്‌ഥിര വികസന പ്രോജെക്ട് റിപ്പോർട്ട് മുതലായവയാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
നിങ്ങൾ ഈ വർഷം നട്ട വൃക്ഷത്തൈകൾ ഇപ്പോൾ പരിപാലിച്ച് അതിന്റെ കൂടെ ഒരു സെൽഫി എടുത്ത് ഈ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുക .
മൂന്ന് മാസം കഴിഞ്ഞാൽ അതിൻറെ കൂടെ വീണ്ടും സെൽഫി എടുത്ത് ഈ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുക .അങ്ങിനെ വർഷത്തിൽ നാല് പ്രാവശ്യം ആവർത്തിക്കുക. ഇങ്ങനെ സ്ഥാപനത്തിലെ മുഴുവൻ വിദ്യാത്ഥികളും അദ്ധ്യാപകരും അപ്‌ലോഡ് ചെയ്യുക .
ഇങ്ങനെ കേരളത്തിൽ നിന്നും ഒരു കോടി വൃക്ഷത്തൈകൾ നട്ട് വളർത്തി പരിപാലിച്ച് അതിൻെറ വിവിധ ഘട്ടങ്ങളിലുള്ള വളർച്ച പ്രകടമാവുന്ന ഫോട്ടോ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനെ കേരള സർക്കാർ മുഖേനെ ഐക്യ രാഷ്ട്ര സഭയുടെ പരിസ്ഥിതി വിഭാഗമായ UNEP യിലേക്ക് കേരളത്തിന്റെ സംഭവനയായി സമർപ്പിക്കുവാൻ ലക്ഷ്യമിടുന്നു . തൈകൾ അപ്‌ലോഡ് ചെയ്താൽ നിങ്ങൾക്ക് ഒരു TREE NUMBER ലഭിക്കുന്നതാണ്. ഇത് ഓർത്ത് വെക്കുക. മറ്റു മത്സരങ്ങളിൽ പങ്കെടുക്കുവാൻ ഇത് ആവശ്യമാണ്.
ഐക്യ രാഷ്ട്ര സഭ വിഭാവനം ചെയ്ത 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ കുറിച്ച് വിദ്യാർഥികൾ സെമിനാർ വീഡിയോകൾ തയ്യാറാക്കി സബ്മിറ്റ് ചെയ്യുക .അവ GREEN CLEAN KERALA എന്ന യു ട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്യുന്നതും തിരഞ്ഞെടുക്കപ്പെടുന്നവയെ ലൈവ് ആയി അവതരിപ്പിക്കാൻ അവസരം നൽകുന്നതും സ്‌കൂൾ തലത്തിലും ഉപ ജില്ലാ തലത്തിലും, വിദ്യാഭ്യാസ ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികച്ച പ്രകടനം നടത്തുന്നവക്ക് ക്യാഷ് പ്രൈസുകളും പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതയുമാണ് .
ഹരിത മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാലയങ്ങൾക്കും സംഘടനകൾക്കും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനെ പ്രാദേശികമായ ഓരോ സുസ്‌ഥിര വികസന പ്രൊജക്ടുകൾ സമർപ്പിക്കാവുന്നതാണ് . അവ ഒരുകോടി വൃക്ഷത്തൈ സെൽഫികളോടൊപ്പം യൂ. എൻ. ഇ. പി യിലേക്ക് സമർപ്പിക്കുന്ന 1000 കോടി രൂപയുടെ ഗ്രീൻ ക്ലീൻ പ്രോജെക്ടിൽ ഉൾപെടുത്തുന്നതാണ് .
ഹരിത മത്സരങ്ങളുടെ പ്രചാരണത്തിന് വേണ്ടിയാണ് കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് .സ്‌കൂൾ യുവജനോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ ആയി അവതരിപ്പിക്കാൻ കഴിയുന്ന എല്ലാ ഇനങ്ങളും ഹരിത മല്സരത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.
കലാ മത്സരങ്ങളിൽ പങ്കെടുക്കക്കുന്നവരെല്ലാം തന്നെ വൃക്ഷത്തൈ പരിപാലന മത്സരത്തിൽ പങ്കെടുത്തതിന്റെ TREE NUMBER -ഓ ഏതെങ്കിലും ഒരു ഗ്രീൻ ആക്ടി നടത്തിയതിന്റെ CHEST NUMBER ഓ ഈ വെബ്‌സൈറ്റിൽ എന്റർ ചെയ്യേണ്ടതാണ്.
വൃക്ഷത്തൈ പരിപാലന മത്സരത്തിൽ പങ്കെടുക്കുകയും , മേൽ പറഞ്ഞ വിഷയങ്ങളിൽ ചെയ്ത് കഴിഞ്ഞതോ , ചെയ്ത് കൊണ്ടിരിക്കുന്നതോ , ചെയ്യാൻ പോകുന്നതോ , മറ്റുള്ളവർക്ക് ചെയ്യാൻ കഴിയുന്നതോ ആയ പ്രായോഗികമായ പദ്ധതികളോ നിങ്ങളുടെ സർഗ്ഗ കലാ ശിൽപ കായിക വിസ്മയ പ്രകടനങ്ങളോ ആണ് സമർപ്പിക്കേണ്ടത് ..
മികച്ച വിദ്യാലയം , മികച്ച വിദ്യാർത്ഥി , മികച്ച കോർഡിനേറ്റർ , മികച്ച പ്രൊമോട്ടർ, മികച്ച ഉപജില്ല , മികച്ച മികച്ച വിദ്യാഭ്യാസ ജില്ല , മികച്ച ജില്ല , മികച്ച ഇതര സംസ്ഥാന മലയാളി കൂട്ടായ്‌മ , മികച്ച ഇതര സംസ്ഥാനം , മികച്ച ഇതര രാജ്യ മലയാളി കൂട്ടായ്‌മ മികച്ച ഇതര രാജ്യം പ്രൊഫസ്സർ മുതലായവയ്ക്ക് ശോഭീന്ദ്രന്റെ പേരിൽ പുരസ്കാരങ്ങളും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതുമാണ്. വിദ്യാലയങ്ങളുടെയും സന്നദ്ധ സംഘടനയുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കുന്ന സ്ഥാപനത്തിലെ കോർഡിനേറ്റർമാർ ആദ്യം സ്ഥാപനത്തിന്റെ വിശദാംശങ്ങൾ www.GreenCleanEarth.org എന്ന ഈ വെബ്‌സൈറ്റിൽ നൽകി കോർഡിനേറ്റർ രജിസ്ട്രഷൻ ചെയ്യേണ്ടതാണ് . ഇത് ഒരു സ്ഥാപനത്തിൽ നിന്നും ഒരിക്കൽ മാത്രം ചെയ്താൽ മതി.
അതിന് ശേഷം കോർഡിനേറ്റർ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ഒരു ലിങ്ക് സ്ഥാപനത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും അഭ്യുദയ കാംക്ഷികൾക്കും അയച്ച് കൊടുക്കേണ്ടതാണ് . മത്സരത്തിൽ പങ്കെടുക്കുന്നവരെല്ലാം ഈ ലിങ്ക് ക്ലിക്ക് ചെയ്ത് സ്വന്തം ഫോൺ നമ്പർ ഉപയോഗിച്ച് ഒരു പാസ്സ്‌വേർഡ് ക്രിയേറ്റ് ചെയ്ത് USER ആയി രജിസ്റ്റർ ചെയ്യേണ്ടതാണ് . തുടർന്ന് LOGIN ചെയ്ത് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് . വിശദാംശങ്ങൾക്ക് FAQ നോക്കുക
ഒരു സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും , അഭ്യുദയ കാംക്ഷികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്
മേല്പറഞ്ഞ വിഷയങ്ങളിൽ വിഡിയോകൾ തയ്യാറാക്കിയതിന് ശേഷം താഴെ വിവരിച്ച പ്രകാരം അയച്ച് തരിക . അവക്ക് പ്രത്യേക CHEST NUMBER കൊടുത്ത് GREEN CLEAN KERALA എന്ന യു ട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്യുന്നതും ഏറ്റവും മികച്ച പ്രവർത്തികൾക്കും , ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ വ്യൂസ് ലഭിക്കുന്ന വീഡിയോകൾക്കും , ഏറ്റവും കൂടുതൽ എൻട്രികൾ നൽകുന്ന സ്ഥാപനങ്ങൾക്കും പ്രത്യേക പോയിന്റുകൾ നൽകുന്നതും അതടിസ്ഥാനത്തിൽ പ്രത്യേക പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകുന്നതുമാണ്.
വീഡിയോകൾ ചാനലിൽ പബ്ലിഷ് ചെയ്ത് കഴിഞ്ഞാൽ അവയുടെ ലിങ്കും CHEST NUMBER നമ്പറും മറ്റു വിവരങ്ങളും ഈ വെബ്സൈറ്റിൽ നിങ്ങളുടെ DASH BOARD ൽ MY ACTIVITIES എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് ENTER ചെയ്യണ്ടതാണ് .
ഓരോ മത്സരാർത്ഥിയും സ്വന്തം വീഡിയോയുടെ ലിങ്ക് കോപ്പി ചെയ്ത് മെസ്സേജ് ഉൾപ്പെടുത്തി പരമാവധി ഗ്രൂപ്പുകളികൾ ഷെയർ ചെയ്ത് അവരെ ഹരിത മത്സരങ്ങളിൽ പങ്കെടുക്കാൻ സ്വാഗതം ചെയ്യേണ്ടതാണ് .
മത്സരാർത്ഥികൾ പ്രകടനത്തിന്റെ വീഡിയോ തയ്യാറാക്കിയതിന് ശേഷം, സ്‌കൂൾ കോർഡിനേറ്റർ ആയ അദ്ധ്യാപകനെ സമീപിച്ച് IGAR Number (Institution Green Art fest Registration Number) വാങ്ങിയതിന് ശേഷം 9645964592 എന്ന നമ്പറിലേക്ക് Whatsapp / Telegram വഴി send ചെയ്യേണ്ടതാണ് . ഒരു വിദ്യാലയത്തിലെ കോർഡിനേറ്റർ അവിടുത്തെ വിദ്യാർഥികൾ സബ്മിറ്റ് ചെയ്യുന്ന സൃഷ്ടികൾക്ക് നൽകുന്ന സീരിയൽ നമ്പർ ആണ് IGAR NUMBER
IGAR നമ്പർ ഇല്ലാതെ അയക്കുന്ന വീഡിയോകൾ മത്സരത്തിൽ പരിഗണിക്കുന്നതല്ല .
ചാനലിൽ Title കൊടുക്കുവാൻ വേണ്ടി ഓരോ കലാ സൃഷ്ടിയോടുമൊപ്പം താഴെ ചേർത്ത വിവരങ്ങൾ അതേഓർഡറിൽ ഇംഗ്ലീഷിൽ ടെക്സ്റ്റ് ആയി അയക്കേണ്ടതാണ് .
Name of competition, Name of student, Name of Institution (mention KG/ LP/UP/HS/HSS/College), IGAR Number
ഓരോ വിദ്യാലയത്തിനും ഓരോ വിഭാഗത്തിലും എത്ര എൻട്രികൾ വേണമെങ്കിലും സമർപ്പിക്കാവുന്നതാണ് .
സ്ഥാപനത്തിൽ നിന്നും ഉപ ജില്ലാ തല ത്തിലേക്ക് പരിഗണിക്കേണ്ട സൃഷ്ഠി ഏത് എന്ന് സ്‌കൂൾ അധികൃതർ തിരഞ്ഞെടുത്ത് തരേണ്ടതാണ് .
സ്ഥാപനത്തിൽ നിന്നും പങ്കെടുത്ത മത്സരാർത്ഥികളുടെ ലിസ്റ്റും അവരുടെ IGAR നമ്പറും കോർഡിനേറ്റർ സൂക്ഷിക്കേണ്ടതുമാണ്.
ഹരിത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിക്കുന്നവർക്കാണ് സമ്മാനങ്ങൾ ലഭിക്കുന്നത് .
സംരക്ഷിക്കപ്പെട്ട തൈകൾ, പങ്കെടുത്ത വ്യക്തികളുടെ എണ്ണം, നിങ്ങളുടെ പ്രേരണയാൽ മത്സരത്തിൽ പങ്കെടുത്ത മറ്റു സ്ഥാപനങ്ങൾ, ഹരിത ടാസ്കുകളിലെ ഫലം എന്നിവയൊക്കെ മൂല്യ നിർണ്ണയത്തിലെ ഘടകങ്ങളാണ്. പരിസ്ഥിതി പ്രവർത്തകരും , വിദ്യാഭ്യാസ വിദഗ്ദ്ധരും , സാമൂഹ്യ പ്രവർത്തകരും അടങ്ങിയ സമിതിയാണ് ഫലം പ്രഖ്യാപിക്കുന്നത്. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും.
ഭൂമിയെ ഹരിതാഭമാക്കാനും, മാലിന്യ മുക്തമാക്കാനും ജനങ്ങളെ പ്രേരിപ്പിക്കാൻവിവിധ സ്ഥാപങ്ങളുടെയും, സംഘടനകളുടെയും , സഹകരണത്തോടെ GCEM Foundation ആവിഷ്‌കരിച്ച് നടപ്പിൽ വരുത്തുന്ന ഒരു ബഹുജനമുന്നേറ്റമാണ് Green Clean Earth Movement(GCEM).
നിങ്ങൾക്കും പങ്കെടുക്കാം ഗ്രീൻ ക്ലീൻ കേരള ഹരിത മത്സരങ്ങളിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. നാല് രീതിയിൽ താങ്കൾക്ക് ഈ പദ്ധതിയിൽ പങ്കാളിയാവാം .
1 ) Planter cum Uploader : താങ്കളുടെ ഉടമസ്ഥതയിലും സ്വാധീന മേഖലയിലുമുള്ള സ്ഥലങ്ങളിൽ തൈകൾ നട്ട വളർത്തി സംരക്ഷിച്ച് കൊണ്ട് ഫോട്ടോ അപ്ലോഡ് ചെയ്ത കൊണ്ട്.
2 ) Uploader : വിവര സാങ്കേതിക വിദ്യാ പരിജ്ഞാനമില്ലാത്ത തങ്കളുടെ സുഹൃത്തുക്കളെ താങ്കളുടെ അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്യാൻ സഹായിച്ച് കൊണ്ട് .Planter ആയി അവരുടെ പേരും Uploader ആയി നിങ്ങളുടെ പേരും ചേർക്കുക.
3 ) Coordinator നിങ്ങളുടെ ഗ്രൂപ്പിൻറെ കോർഡിനേറ്റർ ആയി കൊണ്ട് .ഗ്രീൻ ക്ളീൻ കേരള മിഷനിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾ നിങ്ങളുടെ ഗ്രൂപ്പിന്റെ മെമ്പർ മാരെ അറിയിക്കുകയും അവരെ സഹായിക്കുകയും ചെയ്ത് കൊണ്ട്.
4 ) Promoter : സ്വന്തം സ്ഥാപനത്തിന് പുറമെ മറ്റു സ്ഥാപങ്ങളെയും കൂട്ടായ്മകളെയും ഈ പദ്ധതിയിലേക്ക് സ്വാഗതം ചെയ്ത അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട്