സുസ്ഥിര വികസിതവും മാലിന്യമുക്തവും ഹരിതാഭവും ആയ കേരളം എന്ന ലക്‌ഷ്യം സാക്ഷാൽക്കരിക്കാനായി Green Clean Kerala Mission , വിദ്യാർത്ഥികൾക്കും പരിസ്ഥിതി തല്പരർക്കുമായി സംഘടിപ്പിക്കുന്ന മത്സരാധിഷ്ഠിതമായ ഒരു പദ്ധതിയാണ് ഗ്രീൻ ക്ലീൻ കേരള -ഹരിത മത്സരങ്ങൾ.
Read moreഹരിത മത്സരങ്ങളിൽ മികച്ചപ്രകടനം നടത്തുന്ന വിദ്യാലയങ്ങൾക്കും , വിദ്യാർത്ഥികൾക്കും , അധ്യാപകർക്കും പരിസ്ഥിതി പ്രവർത്തകർക്കും പ്രൊഫസ്സർ ശോഭീന്ദ്രൻ സാറിന്റെ പേരിൽ പ്രത്യേക പുരസ്കാരങ്ങളും ക്യാഷ് പ്രൈസും നൽകുന്നതാണ് . ആയതിനായി 2024 ജൂൺ 5 മുതൽ 2025 ജൂൺ 5 വരെ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക ഹരിത മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട് .
Read moreപരിസ്ഥിതി ദിനത്തിലും തുടർന്നും നടുന്ന തൈകൾ സംരക്ഷിക്കുകയും , നാട്ടിൽ ഒരു ഹരിത ശുചിത്വ ബോധം ഉണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് 2016 ജൂൺ 5 ന് പ്രൊഫസർ ശോഭീന്ദ്രന്റെ നേതൃത്വത്തിൽ സോഷ്യൽ ഫോറസ്ട്രി ഉദ്യാഗസ്ഥൻ മാരുടെ സഹകരണത്തോടെ , GCEM Foundation ആരംഭിച്ച പദ്ധതിയാണിത് .സോഷ്യൽ ഫോറെസ്റ്ററി നൽകുന്ന തൈകൾ നട്ട് പരിപാലിച്ചാൽ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ നോട്ടീസ് , വിദ്യാലയങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും സോഷ്യൽ ഫോറെസ്റ്ററി തൈകളൊടൊപ്പം വിതരണം ചെയ്‌തു കൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു .
Read more...തുടർന്ന് കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ ഈ പദ്ധതി ഏറ്റെടുക്കുകയും, കോഴിക്കോട് കോർപറേഷൻ കുടുംബശ്രീ സ്നേഹപാലിക പൂക്കളമത്സരത്തിലൂടെ പ്രചാരണം ആരംഭിക്കുകയും ചെയ്തു . ഈ പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ താല്പര്യമുള്ള കൂട്ടായ്മകളെ ക്ഷണിച്ച് കൊണ്ട് വിവിധ കുടുംബശ്രീ യൂണിറ്റുകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും കാമ്പയിൻ ആരംഭിക്കുകയും ചെയ്തു .
Read more...കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡ് ആയ മന്ദമംഗലം ഗ്രാമത്തിലെ തളിർ ജൈവകൂട്ടായ്മ ഈ പദ്ധതി ഏറ്റെടുക്കുകയും കൊയിലാണ്ടി SN കോളേജിലെ NSS വളണ്ടിയർമാരുടെ സഹകരണത്തോടെ 1044 തൈകൾ അപ്ലോഡ് ചെയ്യൂകയും വിജയികൾക്ക് സ്വർണ്ണ നാണയങ്ങൾ സമ്മാനം നൽകുകയും ചെയ്തു .
Read more...