www.GreenCleanEarth.org

    Projects

    കേരള സുസ്ഥിര വികസന പ്രൊജക്റ്റ്-ഗ്രീൻ ക്ളീൻ കേരള മിഷൻ

    സ്വയം പര്യാപ്തവും , സുസ്ഥിര വികസിതവും മാലിന്യ മുക്തവും ഹരിതാഭവും ആയ കേരളം എന്ന ലക്‌ഷ്യം സാക്ഷാൽക്കരിക്കാനായി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രീൻ ക്ലീൻ കേരള മിഷൻ നടപ്പാക്കുന്ന പദ്ധതിയാണ് കേരള സുസ്ഥിര വികസന പ്രൊജക്റ്റ്. വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ, എന്നിവയെ ചേർത്ത് , മേൽ പറഞ്ഞ വിഷയങ്ങളിൽ ആരോഗ്യകരമായ ഒരു മത്സരം നടത്തി വിജയികൾക്ക് പുരസ്കാരങ്ങളും സമ്മാനങ്ങളും , സർട്ടിഫിക്കറ്റുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത് .

    കോഴിക്കോട് ജില്ലാ പഞ്ചായത്ത്, സോയിൽ കൺസർവേഷൻ ഡിപ്പാർട്മെന്റ് , വിദ്യാഭ്യാസ വകുപ്പ് , ഡയറ്റ് കോഴിക്കോട് , സയൻസ്ക്ളബ് , ഹരിത കേരള മിഷൻ , ശുചിത്വ മിഷൻ , സോഷ്യൽ ഫോറെസ്റ്ററി , കുടുംബശ്രീ , ശോഭീന്ദ്ര ഫൌണ്ടേഷൻ , വേൾഡ് മലയാളീ ഫെഡറേഷൻ , എൻ . എസ് .എസ് , എസ് .പി .സി . ജെ .ആർ .സി , ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് , ഹിന്ദുസ്ഥാൻ സ്കൗട് ആൻഡ് ഗൈഡ് , ഇന്ത്യൻ ഓയിൽ കോര്പറേഷൻ , തളിർ ജൈവ കൂട്ടായ്മ എന്നിവയുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നു .

    കോഴിക്കോട് ജില്ലാ പഞ്ചായത്ത് -ഗ്രീനിങ് കോഴിക്കോട് - 2024-25

    കോഴിക്കോട് ജില്ലയെ സുസ്ഥിര വികസിതവും സമ്പൂർണ്ണ മാലിന്യ മുക്തവും ഹരിതാഭവും ആക്കുവാൻ വേണ്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് സോയിൽ കൺസർവേഷൻ ഡിപ്പാർട്മെൻറ് മുഖേനെ ഗ്രീൻ ക്ലീൻ കേരള മിഷൻറെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീനിങ് കോഴിക്കോട് . കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2018 മുതൽ ഓരോ വർഷവും 5 ലക്ഷം രൂപ വീതം വകയിരുത്തുന്ന ഈ പ്രോജെക്ടിൽ ഈ വർഷം 7 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ പാദ്ധതിയിലൂടെ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും , സുസ്ഥിര വികസിത ലക്‌ഷ്യം സാക്ഷാൽക്കരിക്കാനായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി പ്രത്യേക പരിശീലനം നൽകുകയും ചെയ്യുന്നു.

    ജില്ലാ പഞ്ചായത്ത് വിതരണം ചെയ്യുന്ന തൈകളും ജില്ലയിൽ നട്ട് വളർത്തുന്ന മറ്റു തൈകളും സംരക്ഷിക്കുവാനും, ജില്ലയെ സമ്പൂർണ്ണ മാലിന്യ മുക്തം ആക്കുവാനായും , സുസ്ഥിര വികസിത കോഴിക്കോട് എന്ന ലക്‌ഷ്യം സാക്ഷാൽക്കരിക്കാനുമായി വിദ്യാർഥികളിലൂടെ ക്യാമ്പയിനുകളും മത്സരങ്ങളും സംഘടിപ്പിക്കുകയും മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് ഗ്രീൻ ക്ലീൻ കേരളം മിഷൻ സമ്മാനങ്ങളും പുരസ്കാരങ്ങളും നൽകുകയും ചെയ്ത വരുന്നു .

    സുസ്ഥിര വികസന സെമിനാർ കോണ്ടെസ്റ്റ്

    സയൻസ് ക്ലബ് കോഴിക്കോട്, ഡയറ്റ് കോഴിക്കോട്, ഗ്രീൻ ക്ലീൻ കേരള മിഷൻ എന്നിവ ചേർന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് മുഖേന ഗ്രീൻ ക്ലീൻ കേരള മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗ്രീനിങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി സസ്റൈനബിൾ നബിൾ ഡെവലപ്മെന്റ് സെമിനാർ കൊണ്ടെസ്റ്റ് സംഘടിപ്പിക്കുന്നു . മികച്ച പ്രകടനം നടത്തുന്ന വിദ്യാലയങ്ങൾക്ക് പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകുന്നു .

    ഗ്രീൻ ക്ലീൻ കേരള -വൃക്ഷത്തൈ പരിപാലന മത്സരം

    പരിസ്ഥിതി ദിനത്തിലും തുടർന്നും നടുന്ന വൃക്ഷത്തൈകൾ വർഷം മുഴുവൻ സംരക്ഷിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും , പ്രയോഗികമായ ഹരിത പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഹരിത മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള പ്രവേശന യോഗ്യത. ആയതിനായി വൃക്ഷത്തൈ പരിപാലന മത്സരം സംഘടിപ്പിക്കുന്നു . ഓരോരുത്തരും ഈ വർഷം നട്ട വൃക്ഷത്തൈകളുടെ കൂടെ ഒരു സെൽഫി എടുത്ത് ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത് ,ഇങ്ങനെ ഒരു കോടി വൃക്ഷത്തൈകൾ സംരക്ഷിച്ച്, അതിൻറെ ഓരോ മൂന്ന് മാസത്തെയും വളർച്ച പ്രകടമാവുന്ന ഫോട്ടോയും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് UNEP (United Nations Environmental Program) യിലേക്ക് സമർപ്പിക്കുവാനും സുസ്ഥിര വികസിത കേരളം എന്ന മഹത്തായ ലക്ഷ്യം സാക്ഷാൽക്കരിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തുവാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

    നാഴികക്കല്ലുകൾ -ഗ്രീൻ ക്ലീൻ കേരള -വൃക്ഷത്തൈ പരിപാലന മത്സരം

    ഒന്നാം ഘട്ടം 1000 തൈകൾ

    ഈ ലക്‌ഷ്യം സാക്ഷാൽക്കരിക്കാൻ വേണ്ടി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡ് ആയ മന്ദ മംഗലം ഗ്രാമത്തെ, തളിർ ജൈവ കൂട്ടായ്മ എന്ന സംഘടനയുടെ സഹകരണത്തോടെ പൈലറ്റ് പ്രൊജക്റ്റ് ആയി ഏറ്റെടുക്കുകയുണ്ടായി.

    അന്ന് മന്ദമംഗലം ഗ്രാമത്തിൽ നിന്നും 1092 തൈകൾ സംരക്ഷിച്ച് അപ്ലോഡ് ചെയ്യുകയും ചെയ്തു . മത്സരങ്ങളിൽ വിജയിച്ച സ്മിത സി,പി രമേശൻ വി.വി ചന്ദൻ ദേവ് എന്നിവർക്ക് ഹരിത പുരസ്കാരവും സ്വർണ്ണ നാണയങ്ങളും സ്‍മാർട്ട് ഫോണുകളും സമ്മാനമായി നൽകുകയുണ്ടായി .

    രണ്ടാം ഘട്ടം 2020 ൽ 10,000 തൈകൾ

    2020 ൽ10000 തൈകൾ സംരക്ഷിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യാൻ ലക്ഷ്യമിട്ടതിന്റെ അടിസ്ഥാനത്തിൽ 19323 തൈകൾ സംരക്ഷിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യുകയുണ്ടായി. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച എളേറ്റിൽ എം ജെ ഹൈ സ്‌കൂൾ വിദ്യാർത്ഥിയും എസ്.പി.സി കേഡറ്റുമായ നിയ ഷെറിൻ, ഹരിലക്ഷ്മി, എന്നിവർക്ക് സ്വർണ്ണ നാണയവും ഹരിതപുരസ്കാരവും സമ്മാനിക്കുകയുണ്ടായി.

    മൂന്നാം ഘട്ടം: ഒരു ലക്ഷം വൃക്ഷത്തൈ സെൽഫികൾ കോഴിക്കോട് സർവ്വകലാശാല എൻ.എസ്.എസ് ടീം

    മൂന്നാം ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിന്നും നിന്നും ഒരു ലക്ഷം വൃക്ഷത്തൈകൾ ഇങ്ങനെ സംരക്ഷിക്കുവാൻ ലക്ഷ്യമിടുകയുണ്ടായി

    കോഴിക്കോട് സർവ്വകലാശാലയിലെ എൻ.എസ് .എസ് ടീമിന്റെ സഹകരണത്തോടെ മലബാർ മേഖലയിലെ പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളിലായി 2021 ൽ ഈ നേട്ടം കൈവരിച്ചു . മത്സരത്തിൽ 9018 തൈകൾ സംരക്ഷിച്ച് മലപ്പുറം Majlis arts&science College,puramannoor,valanchery ഒന്നാം സ്ഥാനം നേടി .വിജയികൾക്ക് ഹരിത പുരസ്കാരവും സ്വർണ്ണ പതക്കവും സമ്മാനിക്കുകയുണ്ടായി .

    വിപിനം -ഇന്ത്യൻ ഓയിൽ കോർപറേഷൻ - ജിസം ഫെസ്റ്റ് 2021

    ഇന്ത്യൻ ഓയിൽ കോർപറേഷൻ അതിന്റെ വിപിനം പദ്ധതിയിലൂടെ ജിസം ഫൗണ്ടേഷനുമായി സഹകരിച്ച് ഈ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഫലവൃക്ഷത്തൈകളും സൗജന്യ പെ ട്രോൾ കാർഡുകളും സമ്മാനമായി നൽകുന്നു.

    2024-25 ൽ: പത്ത്‌ലക്ഷം വൃക്ഷത്തൈ സെൽഫികൾ

    നാലാം ഘട്ടത്തിൽ പത്ത്‌ലക്ഷം .വൃക്ഷത്തൈകൾ ഇങ്ങനെ സംരക്ഷിച്ച് അതിന്റെ റിപ്പോർട്ട് കേരള സർക്കാറിന് സമർപ്പിക്കാൻ ഉദ്ദേശിക്കുന്നു.

    ഓരോ ജില്ലയിലെയും തത്പരരായ വിദ്യാർത്ഥി സംഘടനകളുടെയും സന്നദ്ധസംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും , റെസിഡൻസ് അസ്സോസിയേഷനുകളുടെയും സഹകരണത്തോടെ ടാർജറ്റ് നിശ്ചയിക്കുകയും അത് അചീവ് ചെയ്യുന്നവർക്ക് പ്രത്യേക പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകുന്നതാണ് .

    ശോഭീന്ദ്ര പൂങ്കാവനങ്ങൾ -ശോഭീന്ദ്രതണൽ വീഥികൾ - ശോഭീന്ദ്ര വൃക്ഷങ്ങൾ .

    ഗ്രീൻ ക്ളീൻ കേരള മിഷന്റെ ചീഫ് പേട്രനും മാർഗ്ഗദർശിയും ആയിരുന്ന പ്രഫസർ ശോഭീന്ദ്രന്റെ ഓർമ്മക്കായി വൃക്ഷത്തൈകളും പൂങ്കാവനങ്ങളൂം തണൽ വീഥികളും വച്ചു പിടിപ്പിക്കുന്നു . മികച്ച പ്രകടനം നടത്തുന്നവർക്ക് പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകു.ന്നതാണ്. ആദ്യത്തെ ശോഭീന്ദ്ര പൂങ്കാവനം ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ റാസൽഖൈമ യിൽ 2024 ജൂൺ 5 ന് ഉത്ഘാടനം ചെയ്യപ്പെട്ടു .ഇതിന് നേതൃത്വം നൽകിയ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ റാസൽഖൈമ യിലെ പരിസ്ഥിതി കോർഡിനേറ്ററും തൃശ്ശൂർ സ്വദേ ശിയും ആയ അഖില സന്തോഷിന് പ്രഥമ ശോഭീന്ദ്ര പുരസ്‌കാരം പ്രഖ്യാപിച്ചു.

    Green Clean Estimate

    SL.noProjectsGP/Ward(% on found)(Plan)BPJPMnCrStateCenterUNEP
    lsgd(ward)941(15962)152(2079)14(331)87(3122)6(414)140(19498)20(19498)19498
    1Plants,Agro Equipments,Solar, Equipments, Electric Vehicles, Study materials etc10 %-12500/w-(1.25 Lakh)10%-12500/w-(1.25 Lakh)10%-12500/w-(1.25 Lakh)30%-37500/w-1.25 Lakh-30%-37500/w- (1.25 Lakh)10 %-12500/w- 25Cr10%-12500/w--25Cr10 %-12500/w- 25Cr

    Green Clean Earth Movement

    ഭൂമിയെ ഹരിതാഭമാക്കാനും, മാലിന്യ മുക്തമാക്കാനും ജനങ്ങളെ പ്രേരിപ്പിക്കാൻവിവിധ സ്ഥാപങ്ങളുടെയും, സംഘടനകളുടെയും , സഹകരണത്തോടെ GCEM Foundation ആവിഷ്‌കരിച്ച് നടപ്പിൽ വരുത്തുന്ന ഒരു ബഹുജനമുന്നേറ്റമാണ് Green Clean Earth Movement(GCEM).

    Description of image
    Description of image

    നിങ്ങൾക്കും പങ്കെടുക്കാം

    നിങ്ങൾക്കും പങ്കെടുക്കാം ഗ്രീൻ ക്ലീൻ കേരള ഹരിത മത്സരങ്ങളിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. നാല് രീതിയിൽ താങ്കൾക്ക് ഈ പദ്ധതിയിൽ പങ്കാളിയാവാം .

    1 ) Planter cum Uploader : താങ്കളുടെ ഉടമസ്ഥതയിലും സ്വാധീന മേഖലയിലുമുള്ള സ്ഥലങ്ങളിൽ തൈകൾ നട്ട വളർത്തി സംരക്ഷിച്ച് കൊണ്ട് ഫോട്ടോ അപ്ലോഡ് ചെയ്ത കൊണ്ട്.
    2 ) Uploader : വിവര സാങ്കേതിക വിദ്യാ പരിജ്ഞാനമില്ലാത്ത തങ്കളുടെ സുഹൃത്തുക്കളെ താങ്കളുടെ അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്യാൻ സഹായിച്ച് കൊണ്ട് .Planter ആയി അവരുടെ പേരും Uploader ആയി നിങ്ങളുടെ പേരും ചേർക്കുക.
    3 ) Coordinator നിങ്ങളുടെ ഗ്രൂപ്പിൻറെ കോർഡിനേറ്റർ ആയി കൊണ്ട് .ഗ്രീൻ ക്ളീൻ കേരള മിഷനിൽ നിന്നും ലഭിക്കുന്ന സന്ദേശങ്ങൾ നിങ്ങളുടെ ഗ്രൂപ്പിന്റെ മെമ്പർ മാരെ അറിയിക്കുകയും അവരെ സഹായിക്കുകയും ചെയ്ത് കൊണ്ട്.
    4 ) Promoter : സ്വന്തം സ്ഥാപനത്തിന് പുറമെ മറ്റു സ്ഥാപങ്ങളെയും കൂട്ടായ്മകളെയും ഈ പദ്ധതിയിലേക്ക് സ്വാഗതം ചെയ്ത അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിക്കൊണ്ട്